?> Dharsana Club - Non Profit Organization

ഭിന്നശേഷിക്കാർക്ക് തൊഴിലധിഷ്ഠിത [പങ്ക് ] പ്രൊജക്റ്റ് ആരംഭിച്ചു

ദർശന സർവ്വീസ് സൊസൈറ്റിയുടേയും,  ട്രെയിൻ ട്രസ്റ്റി ൻ്റേയും, സംയുക്ത ആഭിമുഖ്യത്തിൽ  ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന " പങ്ക്" എന്ന 45 ദിവസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു തൃശൂർ, എളംതുരുത്തി പിസി തോമസ് സാറിന്റെ കോച്ചിംഗ്  സ്ഥാപനത്തിൽ  2025 ജൂൺ 9 തിങ്കളാഴ്ച രാവിലെ 11:30 ന്
പങ്ക് എന്ന പരിപാടി ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡന്റ്, ദർശന ക്ലബ്ബ് ഡയറക്ടറും ആയ റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ.
CMI സെൻ പോൾ പ്രവിശ്യ ഭോപ്പാൽ കൗൺസിലർ സോഷ്യൽ അപ്പോസ്തലറ്റ്,റവ ഫാ ലിന്റോ  വെള്ളാനി സി എം ഐ ഉദ്ഘാടനം ചെയ്തു.പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി
മിനി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി വിശിഷ്ടഅതിഥിയായി അധ്യാപിക ശ്രീമതി പിൻസി പോൾ മോട്ടിവേഷൻ ക്ലാസ് എടുത്തു.ട്രഷറർ ദർശന സർവ്വീസ് സൊസൈറ്റി
ശ്രീ ജോസ് തേറാട്ടിൽ അസിസ്റ്റന്റ് മാനേജർ,'കേരള ട്രെയിൻ ട്രസ്റ്റ് ശ്രീ ബിജു സി.സി.എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ദർശന സർവ്വീസ് സൊസൈറ്റി സെക്രട്ടറി ശ്രീമതി മിനി ഔസേപ്പ്, 
മാനേജർ ശ്രീമതി ഷിനി  ഫ്രാൻസിസ് കോഡിനേറ്റർ ശ്രീ സെബിൻ സണ്ണി,പരിശീലകരായ കുമാരി  ആൽഷി, ശ്രീ ജോയൽ ജോസ്, കുമാരി അലീന പങ്ക് പ്രൊജക്റ്റ് മുൻ  സ്റ്റാഫ്, കൂടാതെ 
മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു ഭിന്നശേഷിക്കാർക്ക് ഈ പരിശീലനത്തിലൂടെ തൊഴിൽ നേടുവാനും അവരുടെ ചിറകുകൾക്ക് ശക്തി പകരുവാനും, ജീവിതം സുഗമമാക്കുവാനും കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു