തകർന്ന വീടിനു സഹായമായി ദർശന
ദർശന സർവ്വീസ് സൊസൈറ്റിയുടെ our lady of sorrowsi le വിധവയായ ഓമന ചേച്ചിയുടെ ഭവനം കാറ്റും മഴയും മൂലം തകർന്നപ്പോൾ സഹായ ഹസ്തമായി ദർശന കൂടെയുണ്ടായി. ദർശനയുടെയും മറ്റുള്ള സുമനസ്കാരായ വ്യക്തികളുടെ സഹായ സഹകരണതോടെ തൻ്റെ കൊച്ചു ഭവനം പുനർനിർമാണം ചെയ്യുവാനും സാധിച്ചു.കാറ്റും കോളും മൂലം മരച്ചില്ല വീണു തകർന്നപ്പോൾ വിധവ ഗ്രൂപ്പിലെ അമ്മച്ചിമാർ ഫാദർ സോളോമനോടൊപ്പം സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു ചെറിയ സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ജൂലൈ അഞ്ചാം തിയതിയോട് കൂടെ അറ്റകുറ്റപണികൾ എല്ലാം പൂർത്തീകരിക്കുകയും തുടർന്ന് ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച വിധവകളായ അമ്മച്ചിമാർ ഭവനം സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തിരുന്നു. ഭവന സന്ധർശിച്ചവരായ പ്രിൻസി ചാക്കോ,ജാൻസി, റീന,കുമാരി എന്നിവരും ജനറൽ കോഓർഡിനേറ്റർ ആയ സെബിൻ പ്രോജക്ട് കോഓർഡിനേറ്റർ ജോയൽ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.ഓമന ചേച്ചിക്ക് ആശ്വാസം ആവുകയും സന്തോഷം ആവുകയും ചെയ്തു എന്ന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് ദർശന സമൂഹത്തിൽ ഒരു തൂവൽ കൂടി ചേർന്നു.